സൂപ്പർബൈക്ക് vs പാവപെട്ടവന്റെ ബൈക്ക്

സൂപ്പർബൈക്കിന് ശബ്ദമാകാം, പാവപ്പെട്ടവന്റെ ബൈക്കിന് പറ്റില്ല! എന്തുകൊണ്ട് ഇങ്ങനെ?


പാവപ്പെട്ടവന് ഒന്നും ചെയ്യാന്‍ പറ്റില്ല. പണക്കാരന് എന്തുമാകാം എന്നൊരു പ്രചാരണം ശക്തമാണ്. ഉദാഹരണത്തിന് ബുള്ളറ്റിന്റെ സൈലന്‍സര്‍ മാറ്റി വച്ചാല്‍ മോട്ടോര്‍ വാഹന വകുപ്പ് കേസെടുക്കുന്നു. എന്നാല്‍ ഹാഡ്ലി ഡേവിഡണിന്റെ ഇതുപോലെ ഒച്ചയുള്ള സൂപ്പര്‍ ബൈക്കുകള്‍ക്കെതിരെ കേസെടുക്കുന്നില്ല എന്ന്. അതിനു പിന്നിലെ യാഥാര്‍ഥ്യം വാഹന ഉടമകള്‍ തിരിച്ചറിയേണ്ടതുണ്ട്. ഏതൊരു വാഹനവും റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആ വാഹനത്തിന്റെ സൈലന്‍സര്‍, ശബ്ദം, വായുമലിനീകരണം ഇവയെല്ലാം അനുവദനീയമായ ലെവലില്‍ ആണോ എന്ന് ടെസ്റ്റിങ് ഏജന്‍സി പരിശോധിച്ചു സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റോടു കൂടിയാണ് വാഹനം റജിസ്റ്റര്‍ ചെയ്യുന്നത്. ഹാഡ്ലി ഡേവിഡണിന്റെ ശബ്ദം കേള്‍ക്കുന്നുണ്ടെങ്കിലും ശബ്ദമലിനീകരണ നിയമങ്ങള്‍ അനുശാസിക്കുന്ന സൈലന്‍സറാണ് അതില്‍ ഫിറ്റ് ചെയ്തിരിക്കുന്നത്. അതേ ട്യൂണിങ് കിട്ടുന്ന തരത്തില്‍ മറ്റൊരു വാഹനത്തിന് ആ സൈലന്‍സര്‍ വാങ്ങി വയ്ക്കുമ്പോള്‍, അത് മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ അനുശാസിക്കുന്നുണ്ടോ എന്ന കാര്യത്തിന് വ്യക്തതയില്ല. അതുകൊണ്ടാണ്, അത്തരം സൈലന്‍സറുകള്‍ വാങ്ങി വയ്ക്കരുതെന്ന് പറയുന്നത്.

Comments

Post a Comment

If you have any doubts. Please let me konw

Popular posts from this blog

വൺപ്ലസ് നോർഡ് എൻ 10 ഡിസൈൻ വിശദാംശങ്ങൾ ചോർന്നു: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

പിയാജിയോ അപ്രീലിയ സ്റ്റോം 2020 പുറത്തിറങ്ങി

ഡിസ്‍നിയുമായി ചേര്‍ന്ന് ടിവിഎസ്, മാര്‍വല്‍ സൂപ്പര്‍ഹീറോ ലുക്കില്‍ പുത്തന്‍ എന്‍ടോര്‍ഖ്!